ലെഹങ്കയൊക്കെ എന്ത്; വിവാഹത്തിന് ഷോര്‍ട്‌സിട്ട് നവവധു; കല്യാണവീഡിയോ വൈറല്‍; വീഡിയോ

മറ്റുള്ളവരുടെ വിവാഹത്തിന് വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി പോകുന്നത് ഏവരുടേയും ശീലമാണ്. എന്നാല്‍ സ്വന്തം കല്യാണവേദി തന്നെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാക്കിയിരിക്കുകയാണ് പഞ്ചാബിലെ ഈ സുന്ദരിക്കുട്ടി. എല്ലാവരും പരമ്പരാഗതമായ വേഷം ധരിച്ച് കല്യാണത്തിന് അണിഞ്ഞൊരുങ്കുമ്പോള്‍ ഇവിടെ ന്യൂജന്‍ വേഷത്തിലാണ് പഞ്ചാബിക്കുട്ടി എത്തിയത്.
എന്തായാലും തന്റെ വിവാഹദിനം വെറൈറ്റിയാക്കിയ നവവധുവിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. യുവതി തന്റെ വിവാവ വസ്ത്രത്തിലെ ലെഹങ്ക ഒഴിവാക്കിയാണ് കല്യാണദിവസമെത്തിയത്. പകരം ഒരു കുട്ടിനിക്കറായിരുന്നു വിവാഹ വേദിയിലെ വേഷം. യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ഞൊടിയിടയില്‍ വൈറലായിട്ടുണ്ട്.

ബ്രൈഡല്‍ മേക്കപ്പും ബ്ലൗസും ദുപ്പട്ടയും ന്യൂജെന്‍ ട്രൗസറുമായിരുന്നു വധുവിന്റെ വേഷം. എന്നാല്‍ വരന്‍ ഷെര്‍വാണിയും ശിരോവസ്ത്രവും അണിഞ്ഞാണ് വിവാഹത്തിനെത്തിയത്. വധുവിന്റെ ഈ വ്യത്യസ്തതയോട് സമ്മിശ്രപ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News