ഗംഗേശാനന്ദ സ്വാമിയെ ഹാജരാക്കാന്‍ കോടതി; പൊലീസിന് കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സ്വാമി ഗംഗേശാനന്ദയെ ഹാജരാക്കാത്തതിന് പൊലീസിന് കോടതിയുടെ വിമര്‍ശനം. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടും ഹാജരാക്കാത്തതെന്തെന്ന് പോക്‌സോ കോടതി ചോദിച്ചു. ജയില്‍ അതോറിറ്റിയുടെ നടപടിക്രമങ്ങള്‍ക്ക് വിധേയമായി മാത്രമേ ഗംഗേശാനന്ദയെ ഹാജരാക്കാനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ കോടതി ഈ വിശദീകരണം തള്ളി. മജിസ്‌ട്രേറ്റ് നേരിട്ടെത്തിയാണ് ഗംഗേശാനന്ദയെ റിമാന്‍ഡ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ വിടുകയാണ് എന്ന് ഉത്തരവില്‍ ഉണ്ടെന്നും പോക്‌സോ കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും പോക്‌സോ കോടതി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like