ഇന്ത്യന്‍ തിരിച്ചടി; അഞ്ച് പാക് സൈനികരെ വധിച്ചു; അതിര്‍ത്തി സംഘര്‍ഷഭരിതം

ദില്ലി: അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. വെടിവെയ്പ്പിലൂടെ അഞ്ച് പാകിസ്താന്‍ സൈനികരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. പുഞ്ച് നൗഷേര ഭീംബര്‍ മേഖലകളിലെ തുടര്‍ച്ചയായ പാക് പ്രകോപനത്തിനാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്.

ആറ് പാകിസ്താന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദിവസങ്ങളായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം നടത്തുകയാണ്. അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ വര്‍ദ്ദിച്ചിട്ടുണ്ട്. സൈനികരെ വധിച്ചതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചു. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമീഷണറെയാണ് പാകിസ്താന്‍ പ്രതിഷേധമറിയിച്ചത്. അതേസമയം അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here