വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ ഇങ്ങനെയിരിക്കും; മയിലിന്റെ ഗര്‍ഭം കണ്ടുപിടിച്ച രാജസ്ഥാന്‍ജഡ്ജിക്ക് പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം

ദില്ലി: കഴിഞ്ഞ ദിവസം വിവാദ പ്രസ്താവനകള്‍ നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്. വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. ജഡ്ജിയുടെ പരാമര്‍ശമടങ്ങിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.
മയില്‍ ബ്രഹ്മചാരിയാണെന്നും ഇണചേരുകയില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണൂനീര്‍ കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നതെന്നും തുടങ്ങിയുള്ള വിചിത്രമായ കണ്ടെത്തലുകളാണ് രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് മഹേഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നത്. ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏക ജീവിയാണ് പശു എന്നും പശുവിനെ ദേശീയ മൃഗമാക്കണമെന്നും അദ്ദേഹം വിധിച്ചിരുന്നു.
ഗോവധത്തിനുള്ള ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്നും ജീവപര്യന്തമാക്കണമെന്ന വിധിക്ക് പിന്നാലെ തികച്ചും വിചിത്രമായ കാര്യങ്ങളായിരുന്നു ഇദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പശുവിനെ ദേശീയ മൃഗമാക്കുകയും ചീഫ് സെക്രട്ടറിക്കും അഡ്വക്കറ്റ് ജനറലിനും അവയുടെ നിയമപരമായ സംരക്ഷണം നല്‍കണം എന്നിങ്ങനെയായിരുന്നു 140 ഓളം പേജ് വരുന്ന വിധി ന്യായത്തില്‍ പറഞ്ഞത്. മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നെന്നാണ് വിശ്വാസം. താന്‍ ഒരു ശിവഭക്തനാണെന്നും ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here