ഷൂട്ടിങ്ങിനിടെ അപകടം; ഷാരൂഖ് ഖാന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

മുംബൈ; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഷാരൂഖ് ഖാനടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്. ആനന്ദ് എല്‍.റായ് ഷാരൂഖിനെ നായകനാക്കി ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു അപകടം. സീലിങ്ങിന്റെ ഒരു ഭാഗം അടര്‍ന്നുവീഴുകയായിരുന്നു. അപകടസ്ഥലത്ത് ഷാരൂഖും ഉണ്ടായിരുന്നു.
എന്നാല്‍ കാര്യമായ പരിക്കൊന്നും ഷാരുഖടക്കമുള്ള ആര്‍ക്കും പറ്റിയില്ല. സംഭവത്തെക്കുറിച്ച് സംവിധായകന്‍ റായ് ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയി. ചെറിയൊരു അപകടമായിരുന്നെന്നും ആര്‍ക്കും ഗുരുതര പരുക്കുകളില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ചിത്രത്തില്‍ കുളളനായിട്ടാണ് ഷാരൂഖ് അഭിനയിക്കുക. ഷാരൂഖിനൊപ്പം അനുഷ്‌ക ശര്‍മ, കത്രീന കെയ്ഫ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. അപകടത്തെതുടര്‍ന്ന് നിര്‍ത്തിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച അവസാനം പുനരാരംഭിച്ചേക്കും.

ഡര്‍, റാ വണ്‍, ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗിനിടയിലും ഷാരൂഖിനു പരുക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here