ദീപികയ്ക്ക് മുന്നില്‍ ഹോളിവുഡ് സുന്ദരിമാരും പ്രീയങ്കയും നിഷ്പ്രഭം; ഹോട്ടസ്റ്റ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ദീപികയ്ക്ക്

ലോകപ്രശസ്തമായ മാക്‌സിം മാഗസിനാണ് ഹോട്ടസ്റ്റ് വുമണ്‍ ഓഫ് ദി ഇയറായി ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണിനെ തെരഞ്ഞെടുത്തത്. ഹോളിവുഡ് സുന്ദരിമാരും പ്രീയങ്ക ചോപ്രയുമെല്ലാം ദീപികയുടെ താരത്തിളക്കത്തിന് മുന്നില്‍ നിഷ്പ്രഭമായി. ഹെയ്‌ലി ബാള്‍ഡ്വിന്‍, എമ്മ വാട്‌സണ്‍, എമ്മ സ്റ്റോണ്‍, കെന്‍ഡാല്‍ ജെന്നര്‍ തുടങ്ങി പലരെയും പിന്നിലാക്കിയാണ് ദീപിക ഒന്നാം സ്ഥാനം നേടിയത്.

മാക്‌സിം മാഗസിന്‍ അവരുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ഇതിനു പിന്നാലെ ദീപിക മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രവും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അടുത്തിടെ പുറത്തിറങ്ങിയ ദീപികയുടെ ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ് സീരീസ് താരത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like