ഞാനൊരു ക്രിസ്ത്യാനിയാണ്; ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് ബി ജെ പി നേതാവ് പാര്‍ട്ടിവിട്ടു; മൂന്നാം വാര്‍ഷികത്തില്‍ മോദിസര്‍ക്കാരിന് കല്ലുകടി

ദില്ലി: കശാപ്പ് നിരോധനം ബി ജെ പിക്ക് തിരിച്ചടിയാകുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മേഘാലയയിലെ പ്രമുഖ ബി.ജെ.പി നേതാവ് രാജിവെച്ചു. ഗാരോഹില്‍സില്‍ നിന്നുള്ള നേതാവായ ബെര്‍ണാഡ് മാറക്കാണ് രാജിവെച്ചത്.

‘ഞാനൊരു ക്രിസ്ത്യാനിയാണ് അതിലുപരി ഗാരോക്കാരനാണ്. അതുകൊണ്ടുതന്നെ ബീഫ് നിരോധനം അംഗീകരിക്കാനാകില്ല. എന്റെയടക്കമുള്ള പ്രതിഷേധങ്ങളെ മോദി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അതുകൊണ്ടുതന്നെ ഞാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണ്. ഇതായിരുന്നു ബെര്‍ണാഡ് മാറക്കയുടെ വാക്കുകള്‍.

ബീഫ് പ്രശ്‌നത്തിന്റെ പേരില്‍ ബി.ജെ.പി മതവികാരങ്ങളെ വ്രണപ്പെടുത്തുകയാണെന്നും ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആദിവാസികള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള നേതാവിന്റെ രാജി ബി ജെ പിയെ പ്രതിസന്ധിയിലാക്കുകയാണ്. രാജിക്കാര്യത്തില്‍ ഇതുവരെയും ബി ജെ പി നേതൃത്വം പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel