
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ആധാര്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മാനവ വിഭവ ശേഷി മന്ത്രാലയം മൂന്ന് മാസം മുന്‍പ് ഉച്ചഭക്ഷണ പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
ഇത് അടിസ്ഥാനമാക്കിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കം. ജൂലൈ ഒന്ന് മുതലാണ് തീരുമാനം നടപ്പാക്കുക.ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഉച്ചഭക്ഷണം അടക്കമുള്ള വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകില്ല. ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്ന എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജീല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആധാര്‍ കാര്‍ഡില്ലാത്തവര്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ല. ഇതിന്റെ ഉത്തരവാദിത്വം ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കായിരിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്.മീററ്റിലെ 1561 സ്‌കൂളുകളിലെ 1.73 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 29,000 പേര്‍ക്ക് മാത്രമാണ് ആധാര്‍ കാര്‍ഡുള്ളത്. ജൂലൈ ഒന്നിനാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക.
സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സമയമായിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ ലഭ്യമാക്കാന്‍ അധ്യാപകര്‍ക്ക് ഇടപെടല്‍ നടത്താമായിരുന്നു. പക്ഷേ അവധിയായതിനാല്‍ ഇത് വിഷമകരമാണ്.അതോടെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇക്കാലയളവിനുള്ളില്‍ ആധാര്‍ ലഭ്യമാക്കുകയെന്നത് പ്രായോഗികമല്ല.ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ സാധ്യമല്ലെന്ന് ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലക്കാര്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here