രജനിയുടെ കാലാ വിവാദത്തില്‍’; ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതോ? തലൈവാ ചിത്രം പ്രതിസന്ധിയില്‍

കബാലി എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ പാ രഞ്ജിത്തും സൂപ്പര്‍ താരം രജനീകാന്തും ഒന്നിക്കുന്ന ചിത്രമാണ് കാലാ. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രം വിവാദത്തിലായിരിക്കുയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കെയാണ് പുതിയ വിവാദം.

കലായുടെ പേരും കഥയും തന്റെ പക്കല്‍ നിന്നും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് കെ രാജശേഖരന്‍ എന്നയാള്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കരികാലന്‍ എന്ന പേര് സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിക്രമിനെ നായകനാക്കി ചിത്രം പിന്നീട് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടക്കാതെ
പോവുകയായിരുന്നുവെന്നും രാജശേഖരന്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ രാജശേഖരന്റെ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ രജനി ചിത്രത്തിന്റെ അണിയറ പ്രവത്തകര്‍ തയ്യാറായിട്ടില്ല. അതേസമയം, ചിത്രം പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News