അശ്ലീല ഗ്രൂപ്പുകള്‍ തകര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ കേരള സൈബര്‍ വാരിയേഴ്‌സിന്റെ ആക്രമണം; തകര്‍ത്തത് ഫേസ്ബുകിലെ 200 ഗ്രൂപ്പുകളും പേജുകളും

തിരുവനന്തപുരം : അശ്ലീല പേജുകള്‍ തകര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ കേരള സൈബര്‍ വാരിയേഴ്‌സിന്റെ തകര്‍പ്പന്‍ ആക്രമണം. ഫേസ്ബുകിലെ 150 അശ്ലീല ഗ്രൂപ്പുകളും 50 പേജുകളുമാണ് സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി പൂട്ടിയത്. മുന്നൂറിലധികം വ്യാജ അശ്ലീല പ്രൊഫൈലുകളും ബ്ലൂ ആര്‍മി തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.

സമൂഹത്തിലെ ഉന്നതര്‍ മുതല്‍ പതിനാറും പതിനേഴും വയസ്സുള്ള കൊച്ചു കുട്ടികള്‍ വരെ പ്രായഭേദമന്യേ ഫേസ്ബുക്കിലെ അശ്ലീല പേജുകളില്‍ അംഗങ്ങളാണെന്ന് ബ്ലൂ ആര്‍മി വെളിപ്പെടുത്തുന്നു. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച ശേഷമാണ് അശ്ലീല ഗ്രൂപ്പുകളും പേജുകളും രൂപീകരിക്കുന്നത്. ഫേസ്ബുക്കില്‍ നിന്ന് പെണ്‍കുട്ടികളുടെ പ്രൊഫൈലില്‍ നിന്ന് അനുമതിയില്ലാതെ ചിത്രങ്ങള്‍ എടുത്ത ശേഷം മോര്‍ഫ് ചെയ്യുന്നതായും കണ്ടെത്തി.

മോര്‍ഫിംഗ് നടത്തിയ ഇത്തരം ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകള്‍ വഴിയും സ്വകാര്യ ചാറ്റ് വഴിയും കൈമാറും. നൊന്ത് പ്രസവിച്ച അമ്മയുടെയും കൂടപ്പിറപ്പുകളുടെയും ചിത്രങ്ങള്‍ വരെ പോസ്റ്റ് ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. അറപ്പുളവാക്കുന്ന രീതിയില്‍ കുടുംബാംഗങ്ങളെപ്പറ്റി കഥകള്‍ പ്രടരിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് ബ്ലൂ ആര്‍മി വെളിപ്പെടുത്തുന്നു.

11 വയസായ സ്വന്തം മകളുടെ ചിത്രം ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത് രതിസുഖത്തിന് വേണ്ടി സംസാരിച്ച അച്ഛനും പിടികൂടപ്പെട്ട പ്രൊഫൈലുകളുടെ കൂട്ടത്തിലുണ്ട്. 16ാം വയസില്‍ അശ്ലീലതയിലേക്ക് വഴിതെറ്റിയവരും ഇക്കൂട്ടത്തിലുണ്ട്. സ്മാര്‍ട് ഫോണുകളാണ് ഇത്തരം യുവാക്കളെ ഞരമ്പന്മാരാക്കി മാറ്റുന്നതിലെ പ്രധാന ഘടകമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് വെളിപ്പെടുത്തുന്നു.

സ്വന്തം അമ്മയെയും പെങ്ങളെയും കൊച്ചുകുട്ടികളെയും വരെ കാമത്തിന്റെ കണ്ണ് കൊണ്ട് കാണുന്നവന്മാര്‍ക്ക് കേരള സൈബര്‍ വരിയേഴ്‌സിന്റെ കോടതിയില്‍ മാപ്പില്ല. ഇത്് മുന്നറിയിപ്പാണെന്നും ഇത്തരം അശ്ലീല ഗ്രൂപ്പുകളും പേജുകളും പ്രൊഫൈലുകളും ഇനിയും വേട്ടയാടുകയും സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് വ്യക്തമാക്കുന്നു.

ഒരുകൂട്ടം മലയാളി ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് കേരള സൈബര്‍ വാരിയേഴ്‌സ്. കെസിഡബ്ല്യൂവിന്റെ ബ്ലൂ ആര്‍മിയാണ് ഇത്തവണ ഫേസ്ബുക്കിലെ ചതിക്കുഴികള്‍ തകര്‍ക്കാന്‍ മുന്നില്‍ നിന്നത്. പാകിസ്താനിലെ വെബ്‌സൈറ്റുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തതിന് ഉള്‍പ്പടെ കേരള സൈബര്‍ വാരിയേഴ്‌സ് ആണ് നേതൃത്വം നല്‍കിയത്. സൈബര്‍ യുദ്ധത്തിലൂടെയാണ് കേരള സൈബര്‍ വാരിയേഴ്‌സ് സമകാലിക സംഭവങ്ങളിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News