വിഴിഞ്ഞം നാടിന്റെ സ്വപ്‌ന പദ്ധതി; അഴിമതി ആരോപണമുയര്‍ന്നതുകൊണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി; അന്വേഷണത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ സ്വപ്‌നപദ്ധതിയാണെന്നും ആരെതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് ആരും വ്യാമോഹിക്കണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു. സ്വപ്‌നപദ്ധതി നടപ്പാക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും പിണറായി വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അഴിമതിയുടെ പഴുതുകളടച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും പിണറായി വിശദീകരിച്ചു. പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. അതേസമയം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഒപ്പിച്ച കരാറുമായി ബന്ധപ്പെട്ടുള്ള സി എ ജി കണ്ടെത്തലുകള്‍ സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണുമെന്നും പിണറായി വ്യക്തമാക്കി.

കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം അതിന്റെ മുറയ്ക്ക് നടക്കുമെന്നും ഇത് പദ്ധതിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അഴിമതി കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പിണറായി ഉറപ്പ് നല്‍കി. വിഴിഞ്ഞം തുറമുഖത്തിന്റെ ബര്‍ത്ത് ഉത്ഘാടനം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News