ലോകത്തെ ഭീതിയിലായ്ത്താന്‍ അല്‍ ഖൈ്വദയുമായി ലാദന്റെ മകന്‍; ഐഎസ് ഒതുങ്ങിയപ്പോള്‍ അല്‍ ഖൈ്വയ്ദ തലപൊക്കുന്നു

ലോകത്തെ നടുക്കിയ തീവ്രവാദി നേതാവ് ഒസാമ ബില്‍ലാദന്റെ മകന്‍ അല്‍ഖ്വയ്ദ നേതൃത്വം ഏറ്റെടുത്തെന്ന സൂചനകളുമായി ശബ്ദരേഖകള്‍ പുറത്തിറങ്ങി. ബിന്‍ ലാദന്റെ ഇളയ മകന്‍ ഹംസ ബിന്‍ ലാദന്റെതെന്നു കരുതപ്പെടുന്ന ശബ്ദത്തിലുള്ള ഓഡിയോ തീവ്ര ഇസ്ലാമിക നിലപാടുള്ള വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതായി ദ വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്യതത്.

വിശ്വാസമില്ലാത്തവര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി കൊടുക്കണമെന്നും രക്തസാക്ഷിത്വത്തിന്റെ പാത പിന്തുടരണമെന്നും ഓഡിയോയില്‍ ആഹ്വാനം ചെയ്യുന്നു. തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം വീട്ടുമെന്ന് പ്രഖ്യാപിച്ച് ഹംസ ബിന്‍ ലാദന്റെ ഓഡിയോ കഴിഞ്ഞ വര്‍ഷവും പ്രത്യക്ഷപ്പെട്ടിരുന്നു.

ഐഎസ് പതറാന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് അല്‍ ഖ്വെയ്ദ തിരിച്ചുവരവിന് ഒരുങ്ങുന്നതെന്നാണ് സൂചനകള്‍. പടിഞ്ഞാറന്‍ രാജ്യങ്ങളെയാണ് അല്‍ ഖ്വെയ്ദ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഇപ്പോള്‍ ഇറാഖിലെ 7 % മാത്രം വരുന്ന മേഖലകളാണ് ഐഎസ് സ്വാധീനത്തിലുള്ളത്. 2014 ല്‍ ഇറാഖിലെ 40 % മേഖലകളും ഐഎസ് പിടിയിലായിരുന്നു.

അല്‍ഖ്വെയ്തയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലാദനെ അമേരിക്കന്‍ സൈന്യം പാകിസ്ഥാനില്‍വെച്ച് വധിക്കുകയായിരുന്നു. അമേരിക്കന്‍ വ്യവസായ മന്ദിരങ്ങളായ വേള്‍ഡ് ട്രേഡ് സെന്റെറും പെന്റഗണും തകര്‍ത്തതിനെ തുടര്‍ന്നായിരുന്നു അമേരിക്കന്‍ നടപടി.

ശിഥിലമായിപ്പോയ െഎഎസ് അനുഭാവികളെ കൂടെക്കൂട്ടി പോരാട്ടം ശക്തമാക്കുകയാണ് ഹംസ ബിന്‍ ലാദനെന്നും സൂചനകളുണ്ട്. അഫ്ഗാന്‍ മലനിരകള്‍ കേന്ദ്രീകരിച്ചാണ് അല്‍ ഖ്വേയ്ദ പ്രവര്‍ത്തനങ്ങളെങ്കിലും ഹംസ ഇപ്പോള്‍ എവിടെയാണെന്നു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News