കോട്ടയം: മീനച്ചിലാറിന്റെ ജലസമ്പത്ത് യഥേഷ്ടം അനുഭവിച്ച കോട്ടയം ജില്ലയില്‍ സമീപകാലത്ത് രൂക്ഷമായ വരള്‍ച്ചയായിരുന്നു അനുഭവപ്പെട്ടത്. കിണറുകളും തോടുകളും വറ്റി വരണ്ട് കുടിവെള്ളത്തിന് കടുത്ത ക്ഷാമമുണ്ടായി. വെള്ള ഭീഷണിയും ഉല്‍പ്പാദന കുറവും വിളകളുടെ നാശവും കര്‍ഷര്‍ക്ക് സൃഷ്ടിച്ച പ്രതിസന്ധിയുമൊക്കെ തിരിച്ചറിഞ്ഞാണ് ജില്ലയുടെ കുടിവെള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മഴക്കുഴികള്‍ നിര്‍മ്മിക്കാന്‍ സിപിഐഎം തീരുമാനിച്ചത്.
ജില്ലയിലെ ക്യാമ്പസുകളിലും സ്വകാര്യ വ്യക്തികളുടേതടക്കമുള്ള കൃഷിയിടങ്ങളിലും മഴക്കുഴികള്‍ നിര്‍മ്മിച്ച് ജലസംരക്ഷണത്തിന്റെ പരിസ്ഥിതി പാഠം പകരാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ജില്ലയില്‍ പാര്‍ട്ടി ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ ഈ മാസം പത്തിനകം മഴക്കുഴി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ വ്യക്തമാക്കി