ഉമ്മന്‍ചാണ്ടിക്ക് കടന്നപ്പള്ളിയുടെ മറുപടി; വിഴിഞ്ഞം കരാറിലെ കാര്യങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ പറഞ്ഞാല്‍ മതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പറയാനുള്ള കാര്യങ്ങള്‍ പറയാനുള്ളവര്‍ക്ക് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് മുന്നില്‍ പറയാം. അന്വേഷണ കാര്യത്തില്‍ സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം സമംയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കടന്നപ്പള്ളി രാമചന്ദ്രന്‍ പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News