കൂടംകുളം അവസാനഘട്ട നിര്‍മ്മാണം റഷ്യന്‍ സഹകരണത്തില്‍; കരാര്‍ ഒപ്പുവെച്ചു

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കൂടംകുളം ആണവനിലയത്തിലെ അവസാന രണ്ട് യൂണിറ്റുകളും റഷ്യന്‍ സഹകരണത്തോടെ നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ കരാര്‍.കൂടംകുളം ആണവ നിര്‍മ്മാണ സഹകരണം,വാണിജ്യ നിക്ഷേപം എന്നിവയുള്‍പ്പടെ അഞ്ച് കരാറുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വളാഡമിര്‍ പുടിനും ഒപ്പ് വച്ചു.

ആയിരം മെഗാവാട്ട് ഉത്പാദനശേഷിയുള്ള രണ്ട് യൂണിറ്റുകള്‍ കൂടിയാണ് നിര്‍മ്മിക്കുക.സുനാമിബാധിതരടക്കം സമീപത്തുള്ള ജനവാസ മേഖലയില്‍ ആണവചോര്‍ച്ചയുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കേയാണ് കരാര്‍.

ഇക്കാരണത്താല്‍ പദ്ധതിക്ക് എതിരെ ജനകീയ സമരം തുടരുന്നതിന് ഇടയിലാണ് രണ്ട് യൂണിറ്റുകള്‍ കൂടി നിര്‍മ്മിക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പ് വച്ചത്.അതേസമയം യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നേരന്ദ്രമോദി ഫ്രാന്‍സിലേക്ക് തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News