ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്:ബംഗ്ലാദേശ് കളിച്ചു, ഇംഗ്ലണ്ട് ജയിച്ചു

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ ആദ്യ മല്‍സരത്തില്‍ ഇഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം 50 ഓവറില്‍ 306 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 16 പന്ത് ബാക്കി നില്‍ക്കേ  47.2  ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.
ടോസ്നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

129 പന്തില്‍ 133 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. ഒയിന്‍മോര്‍ഗന്റെയും അലക്സ് ഹെയില്‍സിന്റെയു മികച്ച പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത്.

ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് തമീം ഇഖ്ബാലിന്റെ ഓപ്പണിങ്ങ് മികവില്‍ ഇംഗ്ലണ്ടിനെതിരെ 306 റണ്‍സ് നേടിയിരുന്നു. തമീം 128 റണ്‍സ് നേടിയപ്പോള്‍, ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹീം 79 റണ്‍സ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ ബോളിങ്ങ് നിര തീര്‍ത്തും പരാജയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News