സിനിമയിലെ ലിംഗവിവേചനത്തെ തുറന്നുകാണിച്ച് പൃഥ്വിരാജിന്റെ ഭാര്യ; പ്രതികരണവുമായി റിമയും പാര്‍വതിയും

മലയാള സിനിമയിലെ വനിതാ സംഘടനായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ച് പൃഥ്വിരാജിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. ലക്ഷ്യം ലിംഗസമത്വം എന്ന തലക്കെട്ടില്‍ ഹഫിങ്ടണ്‍ പോസ്റ്റ് ആണ് സുപ്രിയയുടെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രമുഖ താരങ്ങളുടെ പ്രതികരണങ്ങളാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമയില്‍ നായകനും നായികയും തമ്മില്‍ വലിയ വ്യത്യാസമുള്ളതെന്ന് റിമ കല്ലിങ്കല്‍ ലേഖനത്തില്‍ പറയുന്നു. 60 വയസുള്ള നായകന് 20 വയസുള്ള നായിക, 60 വയസുള്ള നായകന്റെ അമ്മയായി 50 വയസുള്ള നായിക എന്നതാണ് സിനിമയുടെ അവസ്ഥയെന്ന് റിമ പറയുന്നു.

ടേക്ക് ഓഫ് സിനിമയിലെ പ്രധാന കഥാപാത്രമായിട്ടും തനിക്ക് നായകനടന്‍മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് കിട്ടിയതെന്ന് പാര്‍വതി പറയുന്നു. കോമഡിക്കു വേണ്ടിയെന്ന പേരിലും മാസ് ഓഡിയന്‍സിന് വേണ്ടിയെന്നും പറഞ്ഞ് സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങളെ ന്യായീകരിക്കുകയാണ്. ഇത്തരത്തില്‍ കോമഡിക്ക് വേണ്ടി പുരുഷനെ പരിഹസിക്കാറുണ്ടോ. അയാള്‍ സ്‌ത്രൈണത ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മാത്രമാണ് അങ്ങനെ ഉണ്ടാകുന്നത്. അതും സ്ത്രീത്വത്തെ അപമാനിക്കുന്നതു പോലെയാണെന്നും പാര്‍വതി പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here