ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെയ്പ്പ്; 34 പേര്‍ കൊല്ലപ്പെട്ടു

ഫിലിപ്പിന്‍സിലെ മനിലയിലെ റിസോര്‍ട്ട്‌സ് വേള്‍ഡ് കസിനോയില്‍ നടന്ന വെടിവെയ്പ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു. കസിനോയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. കെട്ടിടത്തില്‍ നിന്ന് പരിഭ്രാന്തരായി ആളുകള്‍ പുറത്തേക്കോടിയ തിക്കിലും തിരക്കിലും പെട്ടും പുക ശ്വസിച്ചുമാണ് പലരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഭവം ഭീകരാക്രമണമല്ലെന്നും മോഷണശ്രമമാണെന്നും പൊലീസ് അറിയിച്ചു. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെടിവെയ്പ്പിന് ശേഷം കസിനോയ്ക്ക് തീയിട്ട അക്രമി സ്വയം തീകൊളുത്തി മരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel