കേരളത്തിലേക്കുള്ള കാന്നുകാലി ലോറികള്‍ തടഞ്ഞ് ആര്‍എസ്എസ് ഗുണ്ടകള്‍

തിരുവനന്തപുരം: പാലക്കാട് അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ കേരളത്തിലേക്ക് കൊണ്ടു വരുന്ന കാന്നുകാലി ലോറികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുന്നു. ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്ന കാലികളെ ആര്‍എസ്എസ് ഗുണ്ടാ സംഘം തിരിച്ചയക്കുകയായിരുന്നു.

പൊള്ളാച്ചിയിലേക്ക് തന്നെ കാലികളെ തിരിച്ചു കൊണ്ടുപോകണമെന്നും ഇല്ലെങ്കില്‍ മര്‍ദ്ദിക്കുമെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും ലോറിക്കാര്‍ പറയുന്നു.

സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഹൈവേ പൊലീസ് എത്തി ലോറികള്‍ തമിഴ്‌നാട്ടിലേക്ക് അയക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here