സംഘികളെ, ഇതാണ് കേരളം; മുസ്ലിങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കി മലപ്പുറത്തെ ക്ഷേത്രം; വര്‍ഗീയകലാപത്തിന് തുനിഞ്ഞവര്‍ക്ക് ഉഗ്രന്‍ മറുപടി

മലപ്പുറം: മലപ്പുറത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സംഘ്പരിവാര്‍ അനുഭാവികള്‍ അടുത്തകാലത്തായി ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം മലപ്പുറത്തെ ജനം തകര്‍ത്ത് കൃത്യമായ മറുപടിയും നല്‍കി. ഇതിനിടെയാണ് മലപ്പുറത്തെ മതസൗഹാര്‍ദ്ദം വ്യക്തമാക്കുന്ന മറ്റൊരു സംഭവമുണ്ടായത്.

400ലേറെ മുസ്ലിം മതവിശ്വാസികള്‍ക്ക് ഇഫ്താര്‍ വിരുന്ന് നല്‍കിയാണ് മലപ്പുറം ജനത മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ചത്. ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രമാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.

പുനഃപ്രതിഷ്ഠയുടെ ഭാഗമായി ഇവിടെ ക്ഷേത്രനിര്‍മാണം നടന്നുവരികയായിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൂറിലേറെ വരുന്ന മുസ്ലിം കുടുംബങ്ങളായിരുന്നു സാമ്പത്തിക സഹായം നല്‍കിയിരുന്നത്. വെട്ടിച്ചറിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മെയ് 29 മുതല്‍ ജൂണ്‍ നാല് വരെയാണ് പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി കൂടിയാണ് ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചത്. നൂറിലേറെ മറ്റു മതസ്ഥരും വിരുന്നില്‍ പങ്കെടുത്തു.

‘മതസൗഹാര്‍ദ്ദത്തിന്റെ ഒരു അന്തരീക്ഷത്തിലാണ് ഞങ്ങള്‍ ഇവിടെ വളര്‍ന്നത്. ഇവിടെ മതത്തിനല്ല, മറിച്ച് മാനവിതയ്ക്കാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. തങ്ങളുടെ മതമോ ജാതിയോ പിന്തുടരുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, അതിനര്‍ത്ഥം മറ്റു മതക്കാരോട് നാം സൗഹൃദം പുലര്‍ത്താന്‍ പാടില്ലെന്ന് അല്ല. മറ്റു മതത്തിലെ ആളുകളെ സ്വാഗതം ചെയ്യാനുള്ള മനസ് നമുക്ക് ഉണ്ടാകണം’-ക്ഷേത്ര കമ്മറ്റി സെക്രട്ടറി പി.ടി മോഹനന്‍ പറയുന്നു. ഇഫ്താര്‍ വിരുന്നിനായി ക്ഷണിച്ച എല്ലാ മുസ്ലിം കുടുംബങ്ങളും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. ആരും മടി കാണിച്ചില്ല. അതില്‍ വളരെ സന്തോഷം തോന്നിയെന്നും മോഹനന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel