മദ്യശാലകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല; ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു

തിരുവനന്തപുരം:മദ്യശാലകള്‍ തുടങ്ങാന്‍ ഇനിമുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല.തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികാരം ഒഴിവാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു.ഇനിമുതല്‍ എക്‌സൈസ് വകുപ്പിന്റെ അനുമതിയോടെ മദ്യശാലകള്‍ തുറക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യാം.

നേരത്തെ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സീവ് ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ മദ്യശാലകള്‍ തുടങ്ങാന്‍ കഴിയുമായിരുന്നുള്ളു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് മതമേലധ്യക്ഷന്‍മാര്‍ ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News