ട്വിറ്ററില്‍ ഒന്നാമന്‍ മാര്‍പാപ്പ; മോദി മൂന്നാമത്

ട്വിറ്ററില്‍ എറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയാണ്. 3.37 കോടി ആളുകളാണ് ഒമ്പത് ഭാഷകളില്‍ ട്വിറ്റര്‍ അക്കൗണ്ടുള്ള മാര്‍പാപ്പയെ പിന്തുടരുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പബ്ലിക്ക് റിലേഷന്‍സ് സ്ഥാപനമായ മാസെല്ലര്‍ നടത്തിയ ഡിപ്ലോമസി-2017 പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി. മൂന്നുകോടി ആളുകളാണ് മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന വനിതാ നേതാവ് ഇന്ത്യയുടെ വിദേശ മന്ത്രി സുഷമസ്വരാജാണ്. 80 ലക്ഷം പേരാണ് സുഷമ സ്വരാജിനെ ട്വിറ്ററില്‍ പിന്തുടരുന്നത്.

മുന്നുകോടിയിലധികം പേര്‍ പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ട്വിറ്ററില്‍ ഏറ്റവുമധികംപേര്‍ പിന്തുടരുന്ന അറബ് നേതാവ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്.

79 ലക്ഷം പേരാണ് ശൈഖ് മുഹമ്മദിനെ പിന്തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News