ആസിഫ് അലിക്കും പെണ്‍കുഞ്ഞ്; ‘ഞാന്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍’

നടന്‍ ആസിഫ് അലിക്കും പെണ്‍കുഞ്ഞ്. ആസിഫ് ഫേസ്ബുക്കിലൂടെയാണ് തനിക്ക് രണ്ടാമത്തെ കുട്ടി ജനിച്ച വിവരം ആരാധകരുമായി പങ്കു വച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് താന്നെന്നും ആസിഫ് കുറിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും ആസിഫ് പറഞ്ഞു.

2013 മെയ് മാസത്തിലാണ് ആസിഫും കണ്ണൂര്‍ സ്വദേശി സമയും വിവാഹിതരായത്. ആദം അലി എന്നാണ് ആദ്യ കുട്ടിയുടെ പേര്. ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ എന്നാണ് സ്വന്തം നിര്‍മാണ കമ്പനിക്കും ആസിഫ് നല്‍കിയ പേര്.

നവാഗതനായ രോഹിത്ത് വിഎസിന്റെ ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനാ’ണ് ഇപ്പോള്‍ തിയേറ്ററുകളിലുള്ള ആസിഫ് അലി ചിത്രം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here