പുണ്യാളന്‍ ടീം വീണ്ടും; ഇത്തവണ നിര്‍മ്മാണം മാത്രമല്ല

ജയസൂര്യയുടേയും, രഞ്ജിത് ശങ്കറിന്റെയും തലവര മാറ്റിക്കുറിച്ച ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. മലയാള സിനിമയില്‍പുതിയൊരു തരംഗം കുറിച്ച ചിത്രം. ജയസൂര്യയും, രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് പുണ്യാളന്‍ നിര്‍മ്മിച്ചത്. ഇപ്പോഴിതാ പുണ്യാളന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്.

പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ നിര്‍മ്മാണത്തിനൊപ്പം വിതരണവും ജയസൂര്യയും, രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നടത്തുന്നത്. പുണ്യാളന്‍ സിനിമാസ് എന്ന പേരില്‍ വിതരണ കമ്പനി രൂപീകരിച്ചാണ് ജയസൂര്യയും, രഞ്ജിത്ത് ശങ്കറും പുണ്യാളന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിക്കുന്നത്.

സ്വന്തം ചിത്രങ്ങള്‍ മാത്രമല്ല മറ്റ് താരങ്ങളുടെ ചിത്രങ്ങളും പുണ്യാളന്‍ സിനിമാസ് വിതരണം ചെയ്യും. നേരത്തെ ലാല്‍ജോസും, ആഷിഖ് അബുവും അടക്കമുള്ള സംവിധായകര്‍ വിതരണക്കമ്പനികള്‍ രൂപീകരിച്ചിരുന്നു.

മികച്ച ചിത്രങ്ങള്‍ വിതരണത്തിനെടുക്കാന്‍ ആളില്ലാതെ തിയേറ്ററുകളില്‍ എത്താത്ത അവസ്ഥ ഒഴിവാക്കുകയാണ് പുതിയ വിതരണക്കമ്പനിയിലൂടെ ഇരുവരും ലക്ഷ്യമിടുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here