മദ്യശാലകള്‍ തുറക്കാനുളള തീരുമാനത്തില്‍ പ്രതിഷേധവുമായി മദ്യവിരുദ്ധ സമിതി; ഏട്ടാം തീയതി നിയമസഭക്ക് മുന്നില്‍ നിരാഹാരം; സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമെന്ന് സൂസൈപാക്യം

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിയമസഭക്ക് മുന്നില്‍ ഏട്ടാം തീയതി നിരാഹാരം അനുഷ്ടിക്കുമെന്ന് മദ്യവിരുദ്ധ സമിതി. സര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരമെന്ന് ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. അതിനിടെ മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി പത്രം വേണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഭേഭഗതി ചെയ്തു. അധികാരം ഒഴിവാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു

പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നിയമസഭ സമ്മേളിക്കുന്ന ഏട്ടാം തീയതി നിരാഹാരം അനുഷ്ടിക്കാന്‍ മദ്യവിരുദ്ധ സമിതി തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം വഞ്ചാനാപരമെന്ന് ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പ്രതികരിച്ചു. സര്‍ക്കാന്‍ മദ്യലോബികളുമായി കൂട്ടുചേരുന്നു എന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മദ്യവിരുദ്ധ പ്രവര്‍ത്തകര്‍.

അതിനിടെ മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി പത്രം വേണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഭേഭഗതി ചെയ്തു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഈ അധികാരം ഒഴിവാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു. ഇനി മുതല്‍ മദ്യശാലകള്‍ക്ക് എക്‌സൈസ് വകുപ്പിന്റെ അനുമതി മാത്രം മതി.

നേരത്തെ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സീവ് ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ മദ്യശാലകള്‍ തുടങ്ങാന്‍ കഴിയുമായിരുന്നുള്ളു. മദ്യശാലകള്‍ തുറക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന ഇതോടെ ഇല്ലാതായി. മദ്യശാലകള്‍ തുറക്കാന്‍ ഏകീകൃത നിബന്ധനയാണ് വേണ്ടെതെന്ന വിലയിരുത്തലാണ് സര്‍ക്കാരിന് ഉളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News