സഹോയില്‍ പ്രഭാസിന്റെ വില്ലനായി നീല്‍

ബാഹുബലിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന സിനിമയാണ് സഹോ. പ്രഭാസിന്റെ സഹോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. സഹോയുടെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നത് വില്ലനിലൂടെയാണ്.

എ ആര്‍ മുരുകദോസിന്റെ കത്തി എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സ്റ്റൈലിഷ് വില്ലന്‍ നീല്‍ നിതിന്‍ മുകേഷാണ് സഹോയില്‍ പ്രഭാസിനൊപ്പം എത്തുന്നത്.

യുവസംവിധായകന്‍ സുജിത്താണ് 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന സഹോയുടെ സംവിധായകന്‍. അമേരിക്ക, മുംബൈ, അബുദാബി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സഹോ തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

ത്രില്ലര്‍ മൂഡിലെത്തുന്ന സഹോ തെന്നിന്ത്യന്‍ സിനിമയിലെ പുതിയ തരംഗമാകുമെന്നാണ് തെലുങ്ക് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel