ഫിറോസാബാദ്: കേന്ദ്രത്തിന്റ കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം പുറത്ത് വന്നതിന് പിന്നാലെ വലിയ അക്രമങ്ങള്‍ക്കാണ് ഗോരക്ഷാ-സംഘപരിപാര്‍ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ സൂചനയായാണ് വി എച്ച് പി നേതാവിന്റെ കൊലവിളിയെന്നാണ് വിലയിരുത്തലുകള്‍. ഗോരക്ഷാ-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അക്രമം നടത്താന്‍ പ്രചോദനം നല്കുന്ന പ്രസംഗമാണ് വി എച്ച് പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ നടത്തിയിരിക്കുന്നത്.
കന്നുകാലിയെ അറുക്കാന്‍ കത്തിയെടുക്കുന്നവന്റെ കഴുത്തരിയണമെന്നാണ് സുരേന്ദ്ര ജെയ്ന്റെ ആഹ്വാനം. ഗോഹത്യ നടത്തുന്നവര്‍ക്കെതിരെ നിയമം നടപ്പാക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ ഹിന്ദുക്കള്‍ നിയമം കയ്യിലെടുക്കുമെന്ന ഭീഷണിയും സുരേന്ദ്ര ജെയ്ന്‍ ഉയര്‍ത്തി. തമിഴ്നാട്ടില്‍ ബീഫ് പാര്‍ട്ടി നടത്തിയവരെ മര്‍ദ്ദിച്ച ബജ്റംഗദള്‍ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here