ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍താര സിന്‍ഡ്രോം; ഇടക്കാല സമിതിയില്‍ നിന്ന് രാജിവെച്ച രാമചന്ദ്ര ഗുഹയുടെ കത്ത് പുറത്ത്; ധോണി, ദ്രാവിഡ്, ഗവാസ്‌ക്കര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍

ബി.സി.സി.ഐയുടെ ഇടക്കാല ഭരസണമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് അയച്ച രാജിക്കത്തിലാണ് രാമചന്ദ്ര ഗുഹ ധോണി, ദ്രാവിഡ്, ഗവാസ്‌ക്കര്‍ എന്നിവര്‍ക്കെതിരെയും ഇന്ത്യന്‍ ക്രിക്കറ്റിന് ബാധിച്ചിരിക്കുന്ന സൂപ്പര്‍താര സിന്‍ഡ്രോമിനെതിരെയും ആഞ്ഞടിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ബിസിസിഐയുടെ കോണ്‍ട്രാക്റ്റ് പട്ടികയില്‍ ഗ്രേഡ് എയില്‍ ഉള്‍പ്പെടുത്തിയതിനെയും ഗുഹ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ടെസ്റ്റില്‍ നിന്ന് വിരമിച്ചിട്ടും ധോണിയെ എ ഗ്രേഡ് താരങ്ങളുടെ കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

ഇന്ത്യന്‍ സീനിയര്‍ ടീം പരിശീലകനായ കുംബ്ലെയെ ബിസിസിഐ കൈകാര്യം ചെയ്ത രീതിയേയും ഗുഹ വിമര്‍ശിച്ചിട്ടുണ്ട്. കുംബ്ലെ പരിശീലകനായ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ഉജ്വലമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ, മികവുമാത്രം മാനദണ്ഡമാക്കിയാല്‍ മുഖ്യപരിശീലകന്റെ കാലാവധി നീട്ടിനില്‍കുകയാണ് ചെയ്യേണ്ടത്. അതിനു പകരം കുംബ്ലെയുടെ കരാര്‍ നീട്ടുന്ന കാര്യത്തില്‍ അനാവശ്യമായ അനിശ്ചിതത്വമാണ് ബി സ സി ഐ സൃഷ്ടിച്ചത്.

സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് കമ്പനിയുടെ തലവനായിരിക്കുകയും, അതേസമയം തന്നെ ബിസിസിഐയുടെ കമന്റേറ്റര്‍ പദവി വഹിക്കുകയും ചെയ്യുന്ന സുനില്‍ ഗാവസ്‌കറിനെയും ഇന്ത്യന്‍ എ ടീമിന്റെ പരിശീലകസ്ഥാനവും ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെന്റര്‍ സ്ഥാനവും കൈകാര്യം ചെയ്യുന്ന രാഹുല്‍ ദ്രാവിഡിനെയും ഗുഹ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഗാവസ്‌കറും ദ്രാവിഡും ഏതെങ്കിലും ഒരു സ്ഥാനമൊ!ഴിയണമെന്നും ഇത്തരം കാര്യങ്ങളില്‍ ബിസിസിഐ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചതെന്നും ഗുഹയുടെ കത്തില്‍ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശുദ്ധികലശത്തിന് സുപ്രീം കോടതി നിയോഗിച്ച നാലംഗ ഇടക്കാല ഭരണസമിതിയില്‍ നിന്ന് രാജിവെച്ച ഗുഹയുടെ അപേക്ഷ ജൂലൈ 14ന് കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News