ഇന്ത്യയെ തളര്‍ത്തിയതിന് മോദിക്ക് നന്ദി; നോട്ട് നിരോധനത്തെ പരിഹസിച്ച് ചൈനീസ് പത്രം

ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം എന്ന ബഹുമതി തിരിച്ചു തന്നതില്‍ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ചൈനീസ് പത്രം. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് മോദിക്ക് നന്ദി പറഞ്ഞ് പരിഹസിച്ചത്.

റിപ്പോര്‍ട്ട് പ്രകാരം 2017 ലെ ആദ്യ മൂന്നു മാസങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. ഇതോടെ ലോകത്തിലെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമെന്ന ബഹുമതി ഇന്ത്യയില്‍ നിന്നും ചൈന തിരിച്ച് പിടിച്ചിരുന്നു.

മോദിയുടെ നോട്ട് അസാധുവാക്കല്‍ പോലെയുള്ള നയങ്ങളും തീരുമാനങ്ങളും കാരണമാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞതെന്ന് പത്രം വിശദമാക്കുന്നു. ഇത്ര വൈവിധ്യവും വലിപ്പവുമുള്ള ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തുന്നതില്‍
ശ്രദ്ധവേണമായിരുന്നെന്നുംപത്രം വിലയിരുത്തുന്നു.

നോട്ട് അസാധുവാക്കലിന് മുന്‍പ് കണക്ക് പ്രകാരം ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം എന്ന ബഹുമതി അന്ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here