ആരാധനാലായങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപത്തായി മദ്യ ശാലകള്‍ തുടങ്ങാനാകില്ല; പ്രചരിക്കുന്നത് അസത്യമെന്നും നിയമവകുപ്പ്

തിരുവനന്തപുരം: ആരാധനാലയങ്ങളുടെയോ സ്‌കൂളുടെയോ നിശ്ചിത പരിധിക്കുള്ളില്‍ മദ്യ ശാലകള്‍ തുടങ്ങാനാകില്ല.നിലവിലുള്ള ദൂര പരിധി കര്‍ശനമായി പാലിക്കും. വിദേശ മദ്യ വില്‍പന നിയമത്തില്‍ യാതൊരു തരത്തിലുള്ള ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലോ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും നിയമ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മറിച്ചുള്ള പ്രചരണങ്ങള്‍ അവാസ്തവമാണെന്നും നിയമവകുപ്പ് അധികാരികള്‍ അറിയിച്ചു. മദ്യ ശാലകള്‍ തുടങ്ങണമെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എന്‍ ഒ സി വേണമെന്ന നിബന്ധന പരിഷ്‌കരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിനെതിരെ മതമേലധ്യക്ഷന്‍മാര്‍ രംഗത്തെത്തിയതോടെയാണ് ആരാധനാലയങ്ങളുടെയോ സ്‌കൂളുടെയോ നിശ്ചിത പരിധിക്കുള്ളില്‍ മദ്യ ശാലകള്‍ തുടങ്ങില്ലെന്ന വിശദീകരണവുമായി നിയമവകുപ്പ് രംഗത്തെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News