ആഗോളതലത്തില്‍ ഭീതിയുണര്‍ത്തിയ ഇസ്ലാമിക് സ്‌റ്റേറ്റെന്ന ഐ എസിന്റെ കൊടും പീഢനങ്ങളുടെ ഒരു പാട് വാര്‍ത്തകര്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇറാഖില്‍ ഐഎസിന്റെ തടവറയില്‍ തീവ്രവാദികളാല്‍ ലൈംഗിക അടിമയാക്കപ്പെട്ടിരുന്ന നാദിയയുടെ വെളിപ്പെടുത്തലുകള്‍ ക്രൂരത എത്രത്തോളമായിരുന്നുവെന്നതിന്റെ യഥാര്‍ഥ ചിത്രമാണ് ലോകത്തിന് കാട്ടിത്തരുന്നത്.
ഐ എസ് ക്യാമ്പില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗിക അടിമയാക്കപ്പെടുകയും ചെയ്ത നാദിയ മുറാദ് ഇറാഖിലെ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷമാണ് ഇത് സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയക്. യസീദി സത്രീയായിരുന്ന തനിക്കെതിരെ അതിക്രൂരമായ പീഡനമാണ് അരങ്ങേറിയതെന്ന് കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞു. ബന്ധുക്കളെ കണ്‍മുന്നിലിട്ട് കൊന്നതിന് ശേഷമായിരുന്നു നാദിയയെ ഐ എസ് സംഘം തട്ടിക്കൊണ്ട് പോയത്.
പിടികൂടിയ പുരുഷന്‍മാരെയെല്ലാം കൊന്നോടുക്കിയ ശേഷം സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കുകയായിരുന്നു. അതി ക്രൂരമായ ലൈംഗിക പീഡനമായിരുന്ന ക്യാമ്പുകള്‍ താനടക്കമുള്ളവര്‍ നേരിടേണ്ടിവന്നത്. മരണമായിരുന്നു ഭേദമെന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ലൈംഗിക അടിമകളാക്കിയതിന് പകരം കൊല്ലപ്പെട്ടിരുന്നെങ്കിലെന്നായിരുന്നു എല്ലാവരുടേയും സ്വപ്നം.
ഇരുപതാം വയസ്സില്‍ 2014 ലാണ് നാദിയ ഐ എസിന്റെ പിടിയിലായത്. പിന്നീട് തടവറയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇപ്പോളാണ് സ്വന്തം ഗ്രാമമായ കോജോയിലെത്താന്‍ നാദിയയ്ക്ക് സാധിച്ചത്. ഇനിയൊരു സ്ത്രീയ്ക്കും തന്റെ അനുഭവമുണ്ടാകരുതെന്ന പ്രാര്‍ത്ഥനയിലാണ് നാദിയ ഇപ്പോള്‍. മൂവായിരത്തോളം സ്ത്രീകള്‍ ഇപ്പോഴും ഐ എസിന്റെ തടവറയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
Get real time update about this post categories directly on your device, subscribe now.