
ദില്ലി: അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനെതിരായ PWD അഴിമതി ആരോപണത്തില്‍ മൂന്ന് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തതായി ഡല്‍ഹി അഴിമതി വിരുദ്ധ വിഭാഗം വ്യക്തമാക്കി. കേസിന്റെ സ്ഥിതി വിവര റിപ്പോര്‍ട്ട് എസിബി ഡല്‍ഹി തിസ് ഹസാരി കോടതിയില്‍ സമര്‍പ്പിച്ചു. ഡല്‍ഹിയിലെ റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മ്മാണത്തിനായി കരാര്‍ നല്‍കിയതില്‍ 10 കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് പരാതി.
സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ബന്ധു എസ് കെ ബന്‍സാരിക്കുമുള്ള പങ്ക് അന്വേഷിക്കമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ്‌സ് ആന്റ് കറപ്ഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനായ രാഹുല്‍ ശര്‍മ്മയാണ് പരാതിക്കാരന്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here