കേരള ഹൗസില്‍ ഗോരക്ഷ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ദില്ലി പൊലീസില്‍ പരാതി

ദില്ലി: കേരള ഹൌസിന് സുരക്ഷ വര്‍ധിപ്പിക്കാനും റസിഡന്റ് കമ്മീഷ്ണര്‍ ബിശ്വാസ് മേത്ത നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനായി കേരള ഹൗസിനെ ഉപയോഗിക്കരുതെന്നും പ്രതിഷേധം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പരാതി നല്‍കിയ ശേഷം റസിഡന്റ് കമ്മീഷര്‍ പ്രതികരിച്ചു.

ഇന്നലെ രാത്രിയായിരുന്നു കേരള ഹൌസിന്റെ ഗെയിറ്റ് തളളി തുറന്ന് അകത്ത് പ്രവേശിച്ച പത്തോളം വരുന്ന ഗോ രക്ഷാ ക്രാന്തി പ്രവര്‍ത്തകര്‍ പാല് വിതരണം ചെയ്ത് പ്രതിഷേധിച്ചത്. പരസ്യമായി പശുവിനെ കശാപ്പ് ചെയ്ത സംഭവത്തിലും ഗോവധ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടി കാട്ടിയായിരുന്നു പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here