ഒറ്റവാക്കില്‍ പൊളിച്ചു; ഫഹദ് ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷികളും ടീസര്‍ ഗംഭിരം

മഹേഷിന്റെ പ്രതികാരത്തിന് ശേഷം പ്രേക്ഷകരും സിനിമ നിരൂപകരും ഒരു പോലെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍- ദിലീഷ് പോത്തന്‍ ചിത്രം തൊണ്ടി മുതലും ദ്യക്‌സാക്ഷിയും എന്ന സിനിമയുടെ ടീസര്‍ തരംഗമാകുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പൊളിച്ചു എന്നാണ് ചലച്ചിത്രപ്രേമികളുടെ കമന്റ്.
ഫഹദും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പെരുന്നാളിന് തിയേറ്റിലെത്തും. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും ദിലീഷ് പോത്തന്റെ രണ്ടാം ചിത്രത്തിനുണ്ട്. ഫഹദും സുരാജും മാത്രമാണ് ടീസറിലുള്ളത്.

മഹേഷിന്റെ പ്രതികാരം പോലെ തന്നെ പോത്തേട്ടന്‍ ബ്രില്യന്‍സ് വീണ്ടുമെന്നാണ് ടീസറിനെക്കുറിച്ചുള്ള അഭിപ്രായം. സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്ന് ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന സജീവ് പാഴൂരും സംഗീതം ബിജിപാലുമാണ്. നിമിഷ നായികയാവുന്ന സിനിമയില്‍ സൗബിന്‍ ഷഹീര്‍, അലന്‍സിയര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News