ഇതെന്താ ഈസ്റ്റ് ഇന്ത്യാ കമ്പനിയോ; കേന്ദ്രസര്‍ക്കാരിനോട് പ്രതിഷേധം; സിനിമ വിടുമെന്ന് കമല്‍ഹാസന്റെ മുന്നറിയിപ്പ്

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുന്ന ചലച്ചിത്രതാരമാണ് ഉലക നായകന്‍ കമല്‍ ഹാസന്‍. ബീഫ് വിഷയത്തിലടക്കം കടുത്ത വിമര്‍ശനം നടത്തിയിട്ടുള്ള കമല്‍ ജിഎസ്ടി വിഷയത്തിലും രൂക്ഷ വിമര്‍ശനം നടത്തി. ജി എസ് ടിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ സൂചകമായാണ് സിനിമ വിടുമെന്ന മുന്നറിയിപ്പുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
ജി എസ് ടി നടപ്പാക്കുമ്പോള്‍ വിനോദ നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയതാണ് കമലിനെ ചൊടിപ്പിച്ചത്. രാജ്യമാകെ ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്ന ജിഎസ്ടി സമ്പ്രദായത്തെ അനുകൂലിക്കുന്നുവെങ്കിലും വിനോദ നികുതി 28 ശതമാനമാക്കിയ തീരുമാനം പ്രാദേശിക സിനിമാ മേഖലയെ തകര്‍ക്കുമെന്ന് താരം അഭിപ്രായപ്പെട്ടു.
വിനോദ നികുതി 28 ശതമാനമാക്കിയ തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്രം തയാറായില്ലെങ്കില്‍ സിനിമ തന്നെ വിടാന്‍ നിര്‍ബന്ധിതനാവുമെന്നും സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യാനില്ലെന്നും കമല്‍ വ്യക്തമാക്കി. ഇന്ത്യ എന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിയായി മാറിയോ എന്നും അദ്ദേഹം ചോദിച്ചു

പ്രാദേശിക സിനിമയേയും ഹോളിവുഡ്-ബോളിവുഡ് സിനിമകളെയും ഒരേ സ്ലാബില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കമല്‍ വ്യക്തമാക്കി. വിനോദ നികുതി 15 ശതമാനത്തിനുള്ളില്‍ നിര്‍ത്തണമെന്നും അദ്ദേഹം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News