സിബിഎസ് ഇ പത്താക്ലാസ് ഫലപ്രഖ്യാപനം ഇന്ന്. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിച്ചുകൊണ്ടാണ് ഫലപ്രഖ്യാപനം
സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നത്. സിബിഎസ് ഇ പത്താം ക്ലാസ് ഫലം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വൈകിയാണ് പ്രഖ്യാപിക്കുന്നത്.

ഫലപ്രഖ്യാപനം വൈകിയതിനെ തുടര്‍ന്ന് ജൂണ്‍5 ന് അവസാനിക്കുന്ന സംസ്ഥാന സിലബസ് ഹയര്‍സെക്കന്ററി കോഴ്‌സുകളുടെ പ്രവേശനത്തിന് സിബിഎസ് ഇ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുമോ എന്ന ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് റിസല്‍ട്ട് പ്രഖ്യാപിക്കുന്നത്. cbse.nic.in cbseresult.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫലം ലഭ്യമാകും.