14 മുതല്‍ കേരളത്തില്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍14 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ്മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ നേതാക്കളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനുപുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവില്‍വന്നിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ പ്രത്യേക യോഗം വിളിക്കണം.

കടല്‍രക്ഷാ പ്രവര്‍ത്തനത്തിന് 17 പ്രത്യേക ബോട്ടുകള്‍ വിവിധ സ്ഥലങ്ങളിലായി ഏര്‍പ്പെടുത്തി. മറൈന്‍  ആംബുലന്‍സ് നിര്‍മിക്കാനുള്ള ഭരണാനുമതി കൊച്ചിന്‍ ഷിപ്യാര്‍ഡിന് നല്‍കി.

മറൈന്‍ സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. മിടുക്കരായ മത്സ്യത്തൊഴിലാളികളെ ലൈഫ് ഗാര്‍ഡായി നിയോഗിക്കും. സുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന ബോട്ടുകള്‍ ഏകീകൃത കളര്‍ കര്‍ശനമായി ഉപയോഗിക്കണം.

സുരക്ഷയ്ക്കായി 1554, 1093 ടോള്‍ഫ്രീ നമ്പരുകള്‍ പ്രയോജനപ്പെടുത്തണം. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് നിയമനിര്‍മാണത്തിലൂടെ തടയുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News