ബീഹാറില്‍ വീണ്ടും പരീക്ഷാതട്ടിപ്പ്; നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍

പാട്‌ന: ബിഹാറില്‍ വീണ്ടും പരീക്ഷാ തട്ടിപ്പ്. 24 വയസ്സെന്ന് തെറ്റിധരിപ്പിച്ച്, പ്ലസ്ടു പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടിയ 42 കാരന്‍ ഗണേഷ് കുമാറിനെയാണ് ഇത്തവണ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്ലസ്ടുവില്‍ മാനവിക വിഷയമാണ് ഇയാള്‍ പഠിച്ചത്.  മാര്‍ക്ക് ഷീറ്റ് പരിശോധിച്ചതില്‍ ഇയാള്‍ സംഗീതപഠനം പ്രാക്ടിക്കല്‍ പരീക്ഷയില്‍ 70ല്‍ 65 മാര്‍ക്കും തിയറിക്ക് 30ല്‍ 18 മാര്‍ക്കും നേടിയതായി കണ്ടു.

എന്നാല്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംഗീതത്തിന്റെ പ്രാഥമിക വിഷയങ്ങളില്‍ പോലും മറുപടി നല്‍കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

42 കാരനായ ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. എന്നാല്‍
നാല് വര്‍ഷങ്ങള്‍ മുന്‍പ് വീടുവിട്ടുപോയ ഗണേഷുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് സഹോദരി പറയുന്നത്.ഒന്നാം റാങ്കുകാരന്റെ അഭിമുഖത്തിനായി മാധ്യമങ്ങളെത്തിയപ്പോഴാണ് തട്ടിപ്പിന്റെ കാര്യം പുറത്തായത്.

ഇയാളുടെ പരീക്ഷാഫലം ബീഹാര്‍ പരീക്ഷാ ബോര്‍ഡ് റദ്ദാക്കിയിട്ടുണ്ട്.ബീഹാറിലെ പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു.
ഇതേത്തുടര്‍ന്ന് ഇത്തവണ കര്‍ശന നിരീക്ഷണത്തിലായിരുന്നു പരീക്ഷകള്‍ നടന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News