ചാംപ്യന്‍സ് ട്രോഫി: മഴ കനത്തു; ന്യൂസീലന്‍ഡ് ഓസ്‌ട്രേലിയ മത്സരം ഉപേക്ഷിച്ചു

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസീലന്റ് ഓസ്‌ട്രേലിയ മല്‍സരം കനത്ത മഴയെ തുടര്‍ന്ന ഉപേക്ഷിച്ചു. മഴമൂലം 46 ഓവറായി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 291 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയക്ക് ഒന്‍പതോവറോടെ മഴമൂലം കളി അവസാനിപ്പിക്കേണ്ടി വന്നു. ഒന്‍പതോവറില്‍ 53 റണ്‍സ് നേടിയ ഓസ്‌ട്രേലിയക്ക് കളി ഉപേക്ഷിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടമായിരുന്നു. വാര്‍ണര്‍ ഫിഞ്ച് ഹെന്‍ട്രിക്വിസ് എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.
ന്യൂസിലാന്റിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ സെഞ്ചുറിയും ലൂക്ക് റോഞ്ച് അര്‍ധസെഞ്ചുറിയും നേടി. ഒന്‍പത് ഓവറില്‍ 52 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡാണ് ആസ്‌ട്രേലിയന്‍ ബൗളിങ്ങ് നിരയില്‍ തിളങ്ങിയത്.

മഴമൂലം കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News