ഇ.വി.എം ചലഞ്ച് ഇന്ന്; 14 വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കും

ദില്ലി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഇ.വി.എം ചലഞ്ച് ഇന്ന്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളടക്കം 14 വോട്ടിങ് യന്ത്രങ്ങളാണ് കമ്മീഷന്‍ ചലഞ്ചിനായി ഉപയോഗിക്കുക.

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നത്. നേരത്തെ ആം ആദ്മി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ആശങ്ക ഉയര്‍ത്തിയിരുന്നുവെങ്കിലും ഇ.വി.എം ചലഞ്ചില്‍ പങ്കെടുക്കുന്നില്ല.

എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്. തുടര്‍ച്ചയായിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചലഞ്ച് നടത്താന്‍ തീരുമാനിച്ചത്. ഏഴ് ദേശീയ പാര്‍ട്ടികളെയും 49 സംസ്ഥാന പാര്‍ട്ടികളെയുമാണ് ചലഞ്ചിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ഷണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here