കൊച്ചി മെട്രോ: മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഇന്ന്

കൊച്ചി: കൊച്ചി മെട്രോ ഉത്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊച്ചിയിലെത്തും.

രാവിലെ 11ന് മുഖ്യമന്ത്രി പാലാരിവട്ടം മെട്രോ സ്റ്റേഷന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ആലുവ വരെ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും. മെട്രോയുടെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സ്റ്റേഷനായ മുട്ടം യാര്‍ഡിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

തുടര്‍ന്ന് കൊച്ചി മെട്രോ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ആലുവയില്‍ നിര്‍വ്വഹിക്കും . ജൂണ്‍17 നാണ് മെട്രോ ഉദ്ഘാടനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here