റിലയന്‍സിന് സഹായവുമായി മോദി; എയര്‍ ഇന്ത്യക്കെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍ നീക്കം

ഡല്‍ഹി: എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീതി അയോഗ് ശുപാര്‍ശയക്ക് പിന്നാലെ കടബാധ്യതകള്‍ അസ്സറ്റ് മാനേജമെന്റ് കമ്പനികളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം.റിലയന്‍സ് അടക്കമുള്ള അസ്സറ്റ് കമ്പനികളിലേക്ക് കടബാധ്യത മാറ്റാന്‍ ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു.

എന്നാല്‍ മൂക്കറ്റം കടത്തിലുള്ള എയര്‍ ഇന്ത്യയക്ക് തിരിച്ചടവ് സാധ്യമല്ലാത്തതിനാല്‍ റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ക്ക് എയര്‍ ഇന്ത്യയെ സ്വന്തമാക്കാം. പൊതുകടമായി എഴുതി തള്ളി പൊതുമേഖലാ സ്ഥാപനമായി എയര്‍ഇന്ത്യയെ നിലനിര്‍ത്താനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.

സര്‍ക്കാരില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള എയര്‍ ഇന്ത്യയുടെ വായ്പ 50,000കോടി രൂപയാണ്.പലിശ അടയക്കാന്‍ 5000കോടി രൂപ വേണം.എന്നാല്‍ എയര്‍ ഇന്ത്യയുടെ ആധുനിക വിമാനങ്ങളുടെ ശേഖരത്തിന് തന്നെ 30000കോടി രൂപയുടെ മൂല്യമുണ്ട്.മറ്റ് സ്വത്ത് വകകള്‍ 5000കോടി രൂപയക്ക് മുകളില്‍ വരും.എങ്കിലും വായ്പ തിരിച്ചടയക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നും സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കുന്നതാണ് ഉചിതമെന്നുമാണ് കഴിഞ്ഞ ദിവസം നീതി അയോഗ് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ കടബാധ്യതകള്‍ റിലയന്‍സ് അടക്കമുള്ള അസ്സര്‍ട്ട് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളിലേക്ക് മാറ്റുന്നതിന് ബാങ്കുകളുമായി ചര്‍ച്ച നടത്തി.എയര്‍ ഇന്ത്യയുടെ ഉടമസ്ഥരും ജാമ്യക്കാരും കേന്ദ്രവ്യോമയാന മന്ത്രാലയം തന്നെയാണ്.ഈ സാഹചര്യത്തില്‍ മൂക്കറ്റം കടത്തിലുള്ള എയര്‍ ഇന്ത്യയക്ക് തിരിച്ചടവ് സാധ്യമല്ല.

അതിനാല്‍ റിലയന്‍സ് അടക്കമുള്ള ഇതേ കമ്പനികള്‍ക്ക് തന്നെ എയര്‍ ഇന്ത്യയെ സ്വന്തമാക്കാനാകും.അതായത് എയര്‍ ഇന്ത്യയെ അസ്സര്‍ട്ട് കമ്പനികളെ ഏല്‍പിച്ചതിന് ശേഷം കടം എഴുതി തള്ളുന്ന രീതി.പകരം പൊതുകടമായി എഴുതി തള്ളി പൊതുമേഖലാ സ്ഥാപനമായി എയര്‍ഇന്ത്യയെ നിലനിര്‍ത്താനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel