അയര്‍ലന്‍ഡ് പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി

ഡബ്ലിന്‍:ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി ലിയോ വരാദ്കര്‍ അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. അയര്‍ലന്‍ഡിലെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ഫൈന്‍ ഗെയിലിന്റെ നേതാവായി തെരഞ്ഞടുക്കപ്പെട്ടതോടെയാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തുറന്നത്.

തെരഞ്ഞടുപ്പില്‍ ജയിച്ചതോടെ അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ് വരാദ്കര്‍.

വരാദ്കറിന്റെ അച്ഛന്‍ അശോക് വരാദ്കര്‍ മുംബൈ സ്വദേശിയും അമ്മ മറിയം ഐറിഷുകാരിയുമാണ്. മുന്‍പ് ഡോക്ടറായി സേവനമനുഷ്ടിച്ച വരാദ്കര്‍ 2007 ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

നിലവില്‍ മന്തിസഭയിലെ ക്ഷേമകാര്യമന്ത്രിയാണ്. സ്വവര്‍ഗവിവാഹം നിയമപരമാക്കിയ ആദ്യ രാജ്യമാണ് അയര്‍ലന്റ്. 2015ല്‍ വരാദ്കര്‍ താന്‍ ഒരു സ്വവര്‍ഗാനുരാഗിയണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here