കേരളത്തിന് സ്വപ്‌ന സാക്ഷാത്കാരം; കൊച്ചി മെട്രോയില്‍ മുഖ്യമന്ത്രിയുടെ കന്നി യാത്ര

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തി. രാവിലെ പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി ആലുവ വരെ മെട്രോയില്‍ യാത്ര നടത്തി.

എറണാകുളം ജില്ല സെക്കട്രറി പി രാജീവ്, ജനപ്രതിനിധികള്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക്‌ ഒപ്പമുണ്ടായിരുന്നു. ജൂണ്‍ 17 നാണ് കൊച്ചി മെട്രോ നാടിന് സമര്‍പ്പിക്കുക.
ഇതിനിടെ കൊച്ചി മെട്രോ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഇന്ന് നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News