വിമാനത്താവളങ്ങൾ പ്രമാണിമാരെ കാണുമ്പോൾ കവാത്ത് മറക്കും; പ്രശാന്ത് ബിഷ്ണോയിയുടെ ഏറ്റുപറച്ചിൽ ഇന്ത്യയെ ഞെട്ടിക്കുന്നത്.

വിമാനത്താവളങ്ങൾ പ്രമാണിമാരെ കാണുമ്പോൾ കവാത്ത് മറക്കും. വല്യോർ പറയുന്ന ബഡായിയൊക്കെ വി‍ഴുങ്ങും. പിന്നെ നിങ്ങൾക്ക് എന്തുമാവാം – പ്രശാന്ത് ബിഷ്ണോയിയുടെ ഏറ്റുപറച്ചിൽ ഇന്ത്യയെ ഞെട്ടിക്കുന്നത്. 
 
ദേ​​​ശീ​​​യ ഷൂ​​​ട്ടിം​​​ഗ് താ​​​രം പ്ര​​​ശാ​​​ന്ത് ബി​​​ഷ്ണോ​​​യി​​​യെ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഒാ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (ഡി​​​ആ​​​ർ​​​ഐ) വെള്ളിയാ‍ഴ്ച ചോദ്യം ചെയ്തപ്പോ‍ഴാണ് ഇന്ത്യൻ വിമാനത്താവളങ്ങളിലെ അമ്മായിക്കളി പുറത്തുവന്നത്.
ഇന്ത്യയിൽ നടക്കുമോ ഇത്? 
ഇന്ത്യയിലേയ്ക്കു കടത്താനാകാത്ത ആയുധങ്ങൾ ബിഷ്ണോയിയും കൂട്ടരും കടത്തിയത് വാചകമടിച്ചിട്ട്. ആയുധങ്ങൾ സ്പോർട്സ് ആവശ്യത്തിനാണ്, ദേശീയ താരങ്ങൾക്ക് ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയുണ്ട് എന്നൊക്കെയാണ് തട്ടിവിടാറ്. അതോടെ എല്ലാം ക്ലീൻ ക്ലീൻ.
റാക്കറ്റിൽ വിദേശിയും
ബിഷ്ണോയിയും സംഘവും അങ്ങനെ വിലക്കപ്പെട്ട ആയുധങ്ങൾ ഇന്ത്യയിലെത്തിച്ചു. മറിച്ചു വിറ്റു. വേട്ട നടത്തി. ഒരു വിദേശി കൂടി ഉൾപ്പെട്ട ഒരു റാക്കറ്റായി പ്രവർത്തിച്ചു – സ്ലോവേനിയക്കാരൻ ബോറിസ് സോബോട്ടിക്. അമിത് ഗോയൽ, അനിൽ ലംഗാൻ എന്നിവരും തുണയ്ക്കുണ്ടായിരുന്നു. സോബോട്ടിക്കായിരുന്നു വിദേശ ആയുധശൃംഖലയുമായി  ഈ റാക്കറ്റിനെ ബന്ധിപ്പിച്ചത്.
ഇതൊക്കെ ചോദ്യം ചെയ്യലിൽ തത്ത പറയുംപോലെ പറഞ്ഞു ഷൂട്ടിംഗ് താരം. ജിം കോർബറ്റ് പാർക്കിനടുത്ത വനങ്ങളായിരുന്നു ഈ സംഘത്തിന്റെ വേട്ടയിടങ്ങൾ. മാൻ മുതൽ പുള്ളിപ്പുലിവരെ വേട്ടയാടപ്പെട്ടു.
കോ​​​ടി​​​ക​​​ൾ വി​​​ല വ​​​രു​​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ൾ കൈ​​​വ​​​ശം വ​​​ച്ചു, വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ ക​​​ട​​​ത്തി തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ൾ ആ​​​രോ​​​പി​​​ച്ച് ബിഷ്ണോയിയെ അ​​​റ​​​സ്റ്റ് ചെ​​​യ്തിരിക്കയാണിപ്പോൾ.
ഒ​​​രു മാ​​​സം മു​​​മ്പാണ് ബിഷ്ണോയ് കുടുങ്ങിയത്.  മീ​​​റ​​​റ്റി​​​ലെ വീ​​​ട്ടി​​​ൽ റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റെയ്ഡ് നടത്തിയപ്പോ‍ഴായിരുന്നു അത്. ഒ​​​രു കോ​​​ടി രൂ​​​പ​​​യും വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന കോ​​​ടി​​​ക​​​ൾ വി​​​ല വ​​​രു​​​ന്ന ആ‍യു​​​ധ​​​ങ്ങ​​​ളും കണ്ടെടുത്തു. 117 കി​​​ലോ നീ​​​ൽ​​​ഗാ​​​യി ഇ​​​റ​​​ച്ചി, പു​​​ലി​​​ത്തോ​​​ൽ പുലിന​​​ഖം എ​​​ന്നി​​​വ വേറെയും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News