പ്രണയിതാക്കള്‍ സൂക്ഷിച്ചോ; സംഘപരിവാര്‍ നോട്ടമിട്ടിട്ടുണ്ട്; ബലാത്സംഗത്തിന് കാരണം പ്രണയദിനമെന്ന് കണ്ടെത്തല്‍

രാജ്യത്ത് പുതിയ പുതിയ വിവാദങ്ങളുണ്ടാക്കുന്നത് സംഘപരിവാര്‍ നേതാക്കളുടെ ശൈലിയാണ്. ബീഫിന് പിന്നാലെ ആര്‍ എസ് എസ് ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത് പ്രണയിതാക്കളെയാണ്. വാലന്റൈന്‍സ് ദിനമാണ് രാജ്യത്തെ പീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കാരണമെന്ന പുതിയ കണ്ടെത്തലുമായാണ് ആര്‍ എസ് എസ് രംഗത്തെത്തിയിരിക്കുന്നത്.

ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കാരണം പ്രണയ ദിനമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പ്രണയത്തെ വാണിജ്യവത്കരിച്ച് ആഘോഷമാക്കിയ പാശ്ചാത്യ ശൈലിയാണ് ബലാത്സംഗങ്ങളുടെ കാരണമെന്ന് ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് വളണ്ടിയര്‍ പരിശീലനം പൂര്‍ത്തിയാക്കിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. എന്തായാലും ഇന്ദേഷ് കുമാറിന്റെ വാക്കുകളാല്‍ പ്രചോതിതരായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഇനി എന്തൊക്കെ കാട്ടിക്കൂട്ടുമെന്നത് കണ്ടറിയണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News