വൈദ്യ ശാസ്ത്രം ഞെട്ടി; പുരുഷന്‍ പങ്കാളിയില്‍ നിന്ന് ഗര്‍ഭം ധരിച്ചു

വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് ഭിന്നലിംഗക്കാരനാണ് പങ്കാളിയായ പുരുഷനില്‍ നിന്ന് ഗര്‍ഭം ധരിച്ചത്. അമേരിക്കയിലെ ഒറിഗോണിലാണ് സംഭവം. വൈദ്യശാസ്ത്രത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണിത്.

ട്രിസ്റ്റന്‍ റീസ്, ബിഫ് കാപ്ലോ എന്നിവരാണ് ചരിത്രം കുറിക്കുന്നത്. ട്രിസ്റ്റന്‍ റീസാണ് ഭിന്നലിംഗക്കാരന്‍. കഴിഞ്ഞ വര്‍ഷവും ഇവര്‍ ഒരു കുഞ്ഞിനുവേണ്ടി ശ്രമിച്ചിരുന്നു. ഗര്‍ഭം ധരിച്ചിരുന്നുവെങ്കിലും രണ്ടാം മാസത്തില്‍ ഗര്‍ഭഛിദ്രം സംഭവിക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചതോടെ കാര്യങ്ങള്‍ ശരിയായ വഴിയിലാണ്. പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറക്കുന്നതിനായി ട്രിസ്റ്റന്‍ റീസ് പ്രത്യേക ചികില്‍സ തന്നെ നടത്തി. ഇതാണ് നിര്‍ണായകമായത്. ഒടുവില്‍ ട്രിസ്റ്റന്‍ റീസിന്റെയും കാപ്ലോയുടെയും പരിശ്രമം വിജയതീരത്താണ്. ഗര്‍ഭകാലം നിര്‍ണായകമായ ആറുമാസം പിന്നിട്ടു.

ഇനി ഗര്‍ഭം അലസുമെന്ന ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മാസത്തിനകം ടിസ്റ്റന്‍ പ്രസവിക്കുമെന്ന പ്രതീക്ഷയാണ് വൈദ്യശാസ്ത്രത്തിനുള്ളത്. രണ്ട് അച്ഛന്‍മാര്‍ക്കായി ഒരു കുഞ്ഞ് എന്ന അത്യപൂര്‍വ്വ സംഭവത്തിനായി കാത്തിരിക്കുകയാണ് ലോകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here