വസ്ത്രവിവാദത്തില്‍ സണ്ണിലിയോണും; നിങ്ങളെന്തിന് പ്രീയങ്കയുടെ വസ്ത്രത്തില്‍ നോക്കുന്നു; ഇറക്കം കുറഞ്ഞുപോയെങ്കില്‍ മോദി പറയണമായിരുന്നു

ദില്ലി: ജര്‍മ്മനിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുമായി കൂടി കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയെക്കാളും വലിയ സംഭവമായത് മോദിയെ കാണാനെത്തിയ പ്രിയങ്കയുടെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയെന്ന വിവാദമായിരുന്നു.

താരസുന്ദരിയുടെ വസ്ത്രത്തിന് ഇറക്കം തീരെ കുറഞ്ഞുപോയെന്നും നഗ്‌നമായ കാലുകള്‍ മോദിക്ക് മുന്നില്‍ കാട്ടിയെന്നുമായിരുന്നു മോദി ഫാന്‍സ് ഉയര്‍ത്തിയ ആരോപണം. നടിയെ പിന്തുണച്ചും വിമര്‍ശിച്ചും പ്രസ്താവനകളുടെ ഘോഷയാത്രയായിരുന്നു. എന്നാല്‍ വിമര്‍ശകരുടെ മൊത്തം വായടപ്പിക്കുന്ന മറുപടിയുമായി ഇപ്പോള്‍ ബോളിവുഡ് ഗ്ലാമര്‍ നടി സണ്ണി ലിയോണ്‍ തന്നെ രംഗത്തെത്തി കഴിഞ്ഞു.

സദാചാരക്കാര്‍ എന്തിനാണ് പ്രീയങ്കയുടെ വസ്ത്രത്തില്‍ നോക്കുന്നുവെന്നാണ് സണ്ണിയുടെ ചോദ്യം. നഗ്നമായ കാലുകള്‍ എന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും പ്രീയങ്കയെ പോലെ ഒരു താരത്തിന്റെ വേഷം അങ്ങനയായതില്‍ എന്താണ് തെറ്റെന്നും സണ്ണി ചോദിച്ചു. രാജ്യത്തെ ഏറ്റവും സ്മാര്‍ട്ടായ വ്യക്തികളില്‍ ഒരാളായ പ്രധാനമന്ത്രിക്ക് ഇത്തരം പരാതിയുണ്ടോ എന്നും അവര്‍ ചോദിക്കുന്നു.
പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതില്‍ മോദിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാിരുന്നെങ്കില്‍ അദ്ദേഹം അത് പറയണമായിരുന്നെന്നും സണ്ണിലിയോണ്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ അദ്ദേഹം അത് പറഞ്ഞില്ലെന്നും അവര്‍ ചൂണ്ടികാട്ടി. പ്രിയങ്ക നല്ലൊരു വ്യക്തിയാണെന്നും ആളുകളെ സ്വഭാവം അനുസരിച്ചാണ് വിലയിരുത്തേണ്ടതെന്നും സണ്ണി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here