അതിര്‍ത്തിയില്‍ പാക് പ്രകോപനം; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്നു

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ ആറ് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യ കൊലപ്പെടുത്തിയതിന് പിന്നാലെ പാക്ക് പ്രകോപനം ശക്തമായി. പൂഞ്ചിലും അനന്ത്‌നാഗിലും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി. ഇതിനിടയില്‍ കൃഷ്ണഗാട്ടി സെക്ടറില്‍ സൈനിക വാഹന വ്യൂഹ്യത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.

അതേസമയം വിഘടനവാദി നേതാക്കളുടെ വസതികളില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ ഒന്നരകോടി രൂപ പിടിച്ചെടുത്തു. അതിര്‍ത്തി സംഘര്‍ഷ ഭരിതമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News