കേരളം അങ്ങിനെയാണ് ഇങ്ങിനെയാണ് അവിടെ ആകെ പ്രശ്‌നമാണ് എന്നെല്ലാം വ്യാജചിത്രങ്ങള്‍ സഹിതം കണ്ണുമടച്ച് തളളിവിടുന്നവര്‍ കഴപ്പത്തിലാക്കുന്നത് മറുനാടന്‍ മലയാളികളെയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ ജെ ജേക്കബ്. കെ സുരേന്ദ്രനെപോലുള്ളവര്‍ കേരളത്തിനുള്ളിലിരുന്ന് എവിടേയോ നടന്ന പശുക്കൊലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ബുദ്ധിമുട്ടാകുന്നത് പുറത്തുള്ളവര്‍ക്കാണ്.
കേരളത്തിന് പുറത്ത് ഈ നുണപ്രചരണം തുടരുമ്പോള്‍ അതെത്തിചേരുന്നത് അരക്കഴഞ്ച് വിവരമില്ലാത്തവന്റെയടുത്താണ്. അവിടെ നിങ്ങള്‍ വിളിച്ച കീ ജെയ്കള്‍ക്കൊന്നും ഒരു രക്ഷയും തരാനാകില്ല. അമ്മേ എന്ന ഒറ്റവിളിയില്‍ പണിതീരും. അതുകൊണ്ട് ബിജെപിക്കാരെ ഇവിടെ നിങ്ങള്‍ക്ക് കേരളത്തിലെ രാഷ്ട്രീയം പറയാം. ഉത്തരേന്ത്യയിലെ അടവുകള്‍ പയറ്റി പുറത്തുള്ള മലയാളികളുടെ മാനം കളയരുതെന്നും കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.